പത്തനംതിട്ട: കാപ്പാ പ്രതിക്കൊപ്പം മന്ത്രി രക്തഹാരം അണിയിച്ച് സ്വീകരിച്ച യുവാവ് ഡ്രൈ ഡേയിൽ വിദേശമദ്യവുമായി അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ മയിലാടുപാറയിൽ സംഭവം. കുമ്പഴ സ്വദേശി സുധീഷാണ് ഏഴ് ലിറ്റർ വിദേശമദ്യവുമായി കോന്നി എക്സൈസിന്റെ പിടിയിലായത്. ഓട്ടോറിക്ഷയിൽ മദ്യ വില്പനയായിരുന്നു സുധീഷിനെന്നാണ് കേസ്. കഴിഞ്ഞ ജൂണിലാണ് കാപ്പ പ്രതി ഇഡ്ഡലി എന്ന ശരൺ ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ സിപിഎമ്മിലേക്ക് സ്വീകരിച്ചത്. കാപ്പാ പ്രതിക്കൊപ്പം എത്തിയ മറ്റാരാളെ നേരത്തെ കഞ്ചാവുമായി പിടികൂടിയിരുന്നു.
ജൂലൈ മാസത്തിലാണ് കാപ്പാ കേസ് പ്രതിയായ ശരൺ ചന്ദ്രനൊപ്പം യദു കൃഷ്ണനടക്കം 62 പേര്‍ സിപിഎമ്മിൽ ചേര്‍ന്നത്. പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഎമ്മിൽ ചേര്‍ന്നത്. ഇവരിൽ ശരൺ ചന്ദ്രനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്. നിരന്തരം ക്രിമിനൽ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രതിക്കെതിരെ കാപ്പാ കേസ് ചുമത്തിയിരുന്നെങ്കിലും പിന്നീട് ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ശരൺ ചന്ദ്രനടക്കമുള്ളവര്‍ സിപിഎമ്മിൽ ചേര്‍ന്നത്
The blood meal was not wasted, one of the inductees into CPM was arrested in a ganja case, another is now also in a liquor case.